ഷാര്‍ജയിലെ ഒരു റസ്റ്റോറന്റില്‍ മൂന്ന് മാസം ജോലി ചെയ്തെങ്കിലും തൊഴിലുടമ ശമ്പളം നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്

ഷാര്‍ജ: ശമ്പളം തരാത്ത തൊഴിലുടമയോട് പകരം വീട്ടാന്‍ പണവും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച പ്രവാസി കുടുങ്ങി. നൂറ് ദിര്‍ഹവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് ജോലി ചെയ്ത റെസ്റ്റോറന്റില്‍ നിന്ന് മോഷ്ടിച്ചത്. ഇതിന് പുറമെ കല്ലെറിഞ്ഞ് ജനാല തകര്‍ക്കുകയും ചെയ്തു.

ഷാര്‍ജയിലെ ഒരു റസ്റ്റോറന്റില്‍ മൂന്ന് മാസം ജോലി ചെയ്തെങ്കിലും തൊഴിലുടമ ശമ്പളം നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് പ്രതികാരമെന്നവണ്ണം മോഷണം നടത്തിയത്. പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ പിടിയിലായി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം നിഷേധിച്ചെങ്കിലും ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.