റിയാദ്: മദ്യ വിതരണം നടത്തിയ വിദേശ യുവതികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. മുന്‍ഫുറ ഡിസ്ട്രിക്ടില്‍ മദ്യ വില്‍പ്പന നടത്തിയ രണ്ട് എത്യോപ്യന്‍ യുവതികളെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദഗ്ധമായാണ് പൊലീസ് ഇവരെ കുടുക്കിയത്. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പിഞ്ചു ബാലനെ ഒപ്പം കൊണ്ടുനടന്നാണ് യുവതികള്‍ മദ്യം വിതരണം ചെയ്തിരുന്നതെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 35 കുപ്പി മദ്യം പൊലീസ് കണ്ടെത്തി. 

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു