ഗുരുതര പരിക്കേറ്റ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.  

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളിയുടെ കുത്തേറ്റ് 62കാരിയായ കുവൈത്ത് സ്വദേശിക്ക് ഗുരുതര പരിക്ക്. ബംഗ്ലാദേശുകാരനായ ഗാര്‍ഹിക തൊഴിലാളിയാണ് സ്വദേശിയെ നാലു തവണ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. ഗുരുതര പരിക്കേറ്റ സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.