തില്ലങ്കേരി പുള്ളിപൊയിൽ സ്വദേശിയും ആറളം കളരിക്കാട് അനീസ് മൻസിൽ താമസക്കാരനുമായ കേളോത്ത് കാസിം (52) ആണ് മരിച്ചത്.
റിയാദ്: കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി സൗദി അറേബ്യയിലെ ഹാഇലിൽ മരിച്ചു. തില്ലങ്കേരി പുള്ളിപൊയിൽ സ്വദേശിയും ആറളം കളരിക്കാട് അനീസ് മൻസിൽ താമസക്കാരനുമായ കേളോത്ത് കാസിം (52) ആണ് മരിച്ചത്. 25 വർഷമായി ഹാഇലിലാണ് താമസം. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാമാതാവും കുടുംബവും ഹാഇലിലുണ്ട്. ഭാര്യ: സുഹറ മംഗലോടൻ, മക്കൾ: അനീറ, സുനീറ, അനീസ്. മരുമക്കൾ: ജലീൽ, റിയാസ്. സഹോദരങ്ങൾ: ഉച്ചൂട്ടി, ഹംസ, ഹമീദ്, സുബൈദ, സഫിയ, റുഖിയ ബീവി, നസീമ, പരേതനായ മമ്മദ്.
Add Asianetnews as a Preferred Source

