റിയാദ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി അരീക്കുളങ്ങര അഷ്റഫ് (42) ആണ് ജിദ്ദയിൽ മരിച്ചത്. ജിദ്ദയിലെ ബനീ മാലിക്കിൽ താമസ സ്ഥലത്ത് വ്യാഴാഴ്ചയായിരുന്നു മരണം.  

ഭാര്യ: ഹാജറ, മക്കൾ: അനസ് മാലിക്ക് (18), അൻഷിദ (14), അർഷദ് (ഏഴ്). മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫയർ വിങ് നേതാവ് ജലീൽ ഒഴുകൂർ അറിയിച്ചു.