വീഴ്‍ചയുടെ ആഘാതത്തില്‍ 27 വയസുകാരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണുമരിച്ചു. മഹ്‍ബുലയിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. വീഴ്‍ചയുടെ ആഘാതത്തില്‍ 27 വയസുകാരന്‍ തല്‍ക്ഷണം മരിച്ചിരുന്നു. ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അല്‍ അഹ്‍മദി സിഐഡി വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred