മസ്‌കറ്റ്: മയക്കുമരുന്നുമായി രണ്ട് വിദേശികള്‍ ഒമാനില്‍ അറസ്റ്റില്‍. മയക്കുമരുന്ന് കൈവശം വെച്ച രണ്ട് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കടല്‍ത്തീരത്ത് മയക്കുമരുന്ന് ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. 22 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗും അര കിലോഗ്രാം മോര്‍ഫിനും ഇവരില്‍ നിന്ന് പിടിച്ചെടുത്താതായി റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ അറിയിച്ചു. 

വന്ദേഭാരത് അഞ്ചാം ഘട്ടം; ഒമാനില്‍ നിന്ന് അധിക സർവീസുകൾ പ്രഖ്യാപിച്ചു