അബുദാബിയിലും അല്‍ ഐനിലും അല്‍ദഫ്‍റയിലുമായി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ 47,831 റെയ്ഡുകള്‍ നടത്തി. 1456 പേര്‍ക്ക് പിഴ ചുമത്തുകയും 20 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. 

അബുദാബി: പ്രമുഖ ബ്രാന്റുകളുടെയും മറ്റും പേരില്‍ വിപണിയിലെത്തിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ യുഎഇയില്‍ പരിശോധന ശക്തമാത്തുന്നു. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ മാത്രം ഇത്തരം 9249 ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായി അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് വകുപ്പ് അറിയിച്ചു.

അബുദാബിയിലും അല്‍ ഐനിലും അല്‍ദഫ്‍റയിലുമായി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ 47,831 റെയ്ഡുകള്‍ നടത്തി. 1456 പേര്‍ക്ക് പിഴ ചുമത്തുകയും 20 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. രാജ്യത്തെ വാണിജ്യ രംഗത്തുള്ള വിശ്വാസ്യത തകര്‍ക്കുന്ന ഒരു നടപടികളും വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മ്മാണ സാമഗ്രികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കേശാലങ്കാര വസ്തുക്കള്‍, കാര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങള്‍, പകര്‍പ്പവകാശ നിയമ ലംഘനങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.