മസ്‍കത്ത്: ഒമാനിലെ നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിൽ  തീപ്പിടുത്തം. സഹം  വിലായത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപ്പിടുത്തം, അഗ്നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ്  സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ  അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു .