ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയൂടെ ഉമ്മു റമൂലിലെ ഗോഡൗണിലാണ് തീപ്പിടിച്ചത്. അല്‍ റാഷിദിയ സ്റ്റേഷനില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി.

2.02ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം 15 മിനിറ്റിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ജീവനക്കാരെ എല്ലാവരെയും കൃത്യസമയത്തുതന്നെ സുരക്ഷിതമായി ഒഴിപ്പിക്കാനായെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദുബായ് ഡ്യൂട്ടി ഫ്രീ അറിയിച്ചു.