കുവൈത്ത് സിറ്റി: കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച വൈകിട്ട് ഒരു സാനിറ്ററി വെയര്‍ ഷോറൂമില്‍ 5,000 ചതുരശ്ര അടി സ്ഥലത്താണ് തീ പടര്‍ന്നുപിടിച്ചത്. 

സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ ഏഴ് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സമീപത്തെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് തീയണയ്ക്കാന്‍ സാധിച്ചതായി അഗ്നിശമന വകുപ്പ് വ്യക്തമാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.