റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ ജിദ്ദയിലായായിരുന്നു സംഭവം. തീപിടുത്തത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകള്‍ ഭാഗത്താണ് തീ പടര്‍ന്നത്. സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.