ബസ്‍ ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പര്‍വൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതില്‍ നിര്‍ണായകമായത്.  

ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു (Fire broke out in School bus). ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു (Al Taawun area, Sharjah) സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും (Bus driver and supervisor) ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി (Safely evacuated). സിവില്‍ ഡിഫന്‍സ് (Civil Defence) അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ബസിലുണ്ടായിരുന്ന കുട്ടികളില്‍ ആര്‍ക്കും പരിക്കുകളോ പുകശ്വസിച്ചതിന്റെ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. ബസ്‍ ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പര്‍വൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതില്‍ നിര്‍ണായകമായത്. ഉച്ചയ്‍ക്ക് ശേഷം 2.52നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓപ്പേറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്.

ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 14 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ബസുകളിലെ സൂപ്പര്‍വൈസര്‍മാര്‍ക്കും സിവില്‍ ഡിഫന്‍സ് നല്‍കിയ ബോധവത്കരണവും പരിശീലനവും യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും ഒരു പരിക്കുമില്ലാതെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അവര്‍ക്ക് സഹായകമായെന്നും അധികൃതര്‍ അറിയിച്ചു. 

യുഎഇയിലെ കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തില്‍ താഴെയായി; ഇന്ന് ഒരു മരണം
അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 740 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,956 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,61,925 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,76,624 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,24,971 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,298 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 49,355 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പരിശോധന ഒഴിവാക്കി

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള (Sharjah) യാത്രക്കാര്‍ക്കും റാപിഡ് പിസിആര്‍ പരിശോധന (rapid PCR test) ഒഴിവാക്കി. ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യയാണ് (Air Arabia) ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയത്.

Read also: ഒമാനില്‍ 1,224 പുതിയ കൊവിഡ് കേസുകള്‍ കൂടി, നാലു മരണം

അതേസമയം 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ ഫലം നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം വ്യക്തമാക്കിയിട്ടില്ല. 

ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി
ദുബൈ: ദുബൈയിലേക്കുള്ള (Dubai) യാത്രക്കാർക്ക് റാപിഡ് പിസിആര്‍ പരിശോധന (Rapid PCR Test) ഒഴിവാക്കി. തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.

എന്നാൽ 48 മണിക്കൂറിനിടയിലെ ആര്‍ടി പിസിആര്‍ റിസൾട്ട് നെഗറ്റീവ് വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും വിമാനത്താവളത്തിൽ വച്ച് കൊവിഡ് പരിശോധന ഉണ്ടാകും. നെഗറ്റീവ് റിസൾട്ട് വരുന്നത് വരെ കൊറന്റൈൻ ഇരിക്കണം എന്നാണ് ദുബൈയ് എയർപോർട്ട് അതോറിറ്റി യുടെ സർക്കുലർ പറയുന്നത്. അതേസമയം അബുദാബി ഷാർജ അടക്കം യുഎഇയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് റാപിഡ് പിസിആര്‍ ഇപ്പോഴും ആവശ്യമാണ്.