ദുബായ്: ബുര്‍ജ് അറബിന് സമീപം ബോട്ടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ബീച്ചില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തീരത്ത് നിന്ന് അല്‍പം അകലെയുള്ള ബോട്ടില്‍ നിന്ന് പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹെലി കോപ്റ്ററുകളും മറ്റ് ബോട്ടുകളും സ്ഥലത്തേക്ക് കുതിക്കുന്നതിന്റെ ചിത്രങ്ങളുമുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.