ഞൊടിയിട വേഗതയിൽ സർക്കാർ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ഉപയോക്ത സൗഹൃദ ഡിജിറ്റൽ നൂതന സാങ്കേതിക വിദ്യകളിലൂന്നിയുള്ള ഷോറൂം രൂപകല്‍പനയാണ് ഈ ഡിജിറ്റൽ ബിസിനസ് സെറ്റപ്പിന്റെ പ്രത്യേകത.
ദുബൈ: സർക്കാർ സേവന മേഖലയിൽ സമ്പൂർണമായി ഡിജിറ്റൽവത്കരിച്ച ദുബൈയിലെ ആദ്യ ഷോറൂം ഇ.സി.എച്ചിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകി. നൂറ് ശതമാനം സമ്പൂർണ പേപ്പർ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന ദുബായിലെ ആദ്യ സ്വകാര്യ സർക്കാർ സേവന കേന്ദ്രം കൂടിയാണിതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബിസിനസ് സെറ്റപ്പ് മേഖലയിലെ പരമ്പരാഗത രീതികളെ മാറ്റിയെഴുതുന്നതായിരിക്കും ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റൽ ഷോറൂം. ഏറ്റവും മികച്ച ഭാവി ലോകം രൂപപ്പെടുത്തുന്ന ദുബൈ ഭരണകൂടത്തിന്റെ ആശയങ്ങൾക്ക് പിന്തുണ നല്‍കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് ഇ.സി.എച്ച് സി.ഇ.ഒ പറഞ്ഞു . ഐ.ടി മേഖലയിൽ തൊഴിലവസരങ്ങൾ തേടുന്ന വിദഗ്ദർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതായിരിക്കും ഇ.സി.എച്ചിന്റെ ഈ പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞൊടിയിട വേഗതയിൽ സർക്കാർ സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ഉപയോക്ത സൗഹൃദ ഡിജിറ്റൽ നൂതന സാങ്കേതിക വിദ്യകളിലൂന്നിയുള്ള ഷോറൂം രൂപകല്‍പനയാണ് ഈ ഡിജിറ്റൽ ബിസിനസ് സെറ്റപ്പിന്റെ പ്രത്യേകത. ഖിസൈസിൽ ആരംഭിച്ച ഇ.സി.എച്ചിന്റെ ഡിജിറ്റൽ ഷോറൂമിന്റെ ആദ്യ പൈലറ്റ് പ്രൊജക്ട് ദുബൈയിലെ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥരുടെയും അറബ് പ്രമുഖരുടെയും സാന്നിധ്യത്തിൽ പ്രവാസികൾക്കായി തുറന്ന് നൽകി.
ഈ വർഷാവസാനം ദുബൈയിൽ അൽ ബർഷ, ജുമേറ, ജെ.ബി.ആർ എന്നിവിടങ്ങളല്‍ മൂന്ന് പുതിയ ഡിജിറ്റൽ ഷോറൂമുകൾ കൂടി തുറന്നു പ്രവർത്തനമാരംഭിക്കും. ഇരുപത് രാജ്യങ്ങളിലെ മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ജീവനക്കാരാണ് ഇ.സി.എച്ചിന്റെ പുതിയ ഡിജിറ്റൽ ഷോറൂമിനെ വ്യതിരിക്തമാക്കുന്നത്. ദുബൈയുടെ സമ്പൂർണ ഡിജിറ്റൽ പരിവർത്തനത്തിന് കരുത്തേകുന്ന ഇ.സി.എച്ചിന്റെ പുതിയ ഷോറൂം ഇരു കൈയും നീട്ടി പ്രവാസികൾ സ്വീകരിക്കുമെന്നും ഇഖ്‍ബാൽ മാർക്കോണി പ്രതീക്ഷ പ്രകടിപ്പിച്ചു.
