പ്ര​ഥ​മ ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ലിന് തുടക്കമായി. നാ​ല് പ്ര​ധാ​ന മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ആ​കെ മൂ​ന്ന് ല​ക്ഷം യു.​എ​സ് ഡോ​ള​റി​ല​ധി​കം സ​മ്മാ​ന​ത്തു​ക​യാ​ണ് (10.90 ല​ക്ഷം റി​യാ​ൽ) വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ക.

ദോ​ഹ: ഖ​ത്ത​റി​ൽ ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റിറ്റ്യൂട്ടിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ലിന് തുടക്കമായി. 12 വ​ർ​ഷ​ത്തോ​ള​മാ​യി ഖത്തറിലെ പ്രധാന വാർഷിക ചലച്ചിത്ര മേളയായ അജിയാൽ ഫിലിം ഫെസ്റ്റിവൽ, ഈ ​വ​ർ​ഷം മു​ത​ൽ ‘ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ(ഡി.​എ​ഫ്.​എ​ഫ്)’ ആ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സി​നി​മ​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ എ​ത്തു​ന്ന​ത്.

62 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 97 സി​നി​മ​ക​ളു​മാ​യി പ്ര​ഥ​മ ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 28 വ​രെ നീ​ണ്ടു​നി​ൽ​ക്കും. നാ​ല് പ്ര​ധാ​ന മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ആ​കെ മൂ​ന്ന് ല​ക്ഷം യു.​എ​സ് ഡോ​ള​റി​ല​ധി​കം സ​മ്മാ​ന​ത്തു​ക​യാ​ണ് (10.90 ല​ക്ഷം റി​യാ​ൽ) വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ക.

മി​ക​ച്ച ഫീ​ച്ച​ർ സി​നി​മ​ക്ക് 75,000 ഡോ​ള​ർ, മി​ക​ച്ച ഡോ​ക്യു​മെ​ന്റ​റി (50,000 ഡോ​ള​ർ), ആ​ർ​ട്ടി​സ്റ്റി​ക് അ​ച്ചീ​വ്മെ​ന്റ് (45,000 ഡോ​ള​ർ), അ​ഭി​ന​യ മി​ക​വ് (15,000) എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. കൗ​ത​ർ ബെ​ൻ ഹാ​നി​യ​യു​ടെ 'ദി ​വോ​യ്‌​സ് ഓ​ഫ് ഹി​ന്ദ് റ​ജ​ബ്' എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ക്കു​ക. അ​ർ​ജ​ന്റീ​ന, ചി​ലി ക​ൾ​ച​റ​ൽ എ​ക്സ്ചേ‌​ഞ്ചി​ന്റെ ഭാ​​ഗ​മാ​യി ധാ​രാ​ളം സി​നി​മ​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ദോ​ഹ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കു​ന്നു​ണ്ട്.

ഖ​ത്ത​റി​ലെ പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ദാ​ന അ​ൽ ഫ​ർ​ദാ​നാ​ണ് ക​താ​റ സ്റ്റു​ഡി​യോ​സും ഖ​ത്ത​ർ ഫി​ൽ​ഹാ​ർ​മോ​ണി​ക് ഓ​ർ​ക്ക​സ്ട്ര​യു​മാ​യി സ​ഹ​ക​രി​ച്ച് ഫെ​സ്റ്റി​വ​ലി​ന്റെ തീം ​സോ​ങ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്ത അ​ർ​ജ​ന്റൈ​ൻ സം​​ഗീ​ത​ജ്ഞ​ൻ ​ഗു​സ്താ​വ സാ​ന്റ​ലോ​ല​യു​ടെ സം​​ഗീ​ത പ​രി​പാ​ടി​യാ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ മറ്റൊരു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ്, മി​ശൈ​രി​ബ് ഡൗ​ൺ ടൗ​ൺ ദോ​ഹ, ലു​സൈ​ൽ ബൊ​ളെ​വാ​ഡ്, മ്യൂ​സി​യം ഓ​ഫ് ഇ​സ്‍ലാ​മി​ക് ആ​ർ​ട്ട് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി വേ​ദി​ക​ളി​ലാ​യാണ് ചലച്ചിത്രമേള നടക്കുന്നത്. മേളയോടനുബന്ധിച്ച് ​ദോഹ​യി​ലു​ട​നീ​ളം വൈ​വി​ധ്യ​മാ​ർ​ന്ന സ​ർ​ഗാ​ത്മ​ക ക​മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക സ്ക്രീ​നി​ങ്ങു​ക​ളും സം​ഗീ​ത പ​രി​പാ​ടി​ക​ളും ഉണ്ടാകും. ഫി​ലിം ഫെ​സ്റ്റി​വെലിന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.dohafilm.com സ​ന്ദ​ർ​ശി​ക്കു​ക.