കേരളത്തില്‍ നിന്നും സ്ത്രീകളും പുരുഷന്‍ന്മാരുമടക്കം 12000 പേരാണ് ഇത്തവണ ഹജ്ജ് കർമത്തിനായി പോകുന്നത്
കൊച്ചി: കേരളത്തില്‍നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടകസംഘം യാത്ര പുറപ്പെട്ടു. തീർത്ഥാടകരുമായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ആദ്യ വിമാനം മന്ത്രി കെ.ടി. ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ സംഘത്തില്‍ 158 പേരുണ്ട്.
കേരളത്തില്‍ നിന്നും സ്ത്രീകളും പുരുഷന്‍ന്മാരുമടക്കം 12000 പേരാണ് ഇത്തവണ ഹജ്ജ് കർമത്തിനായി പോകുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേർ ഹജ്ജ് യാത്രയ്ക്കായി അപേക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്, പക്ഷേ വേണ്ടത്ര ഹജ്ജ് ക്വാട്ട കേരളത്തിനായി അനുവദിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം ക്യാമ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വിമാനത്താവളത്തിലെ ടി 3 ടർമിനലില്‍ തീർത്ഥാടകർക്കായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കികഴിഞ്ഞെന്ന് ഹജ്ജ് കമ്മറ്റി അധികൃതർ അറിയിച്ചു. വിമാനത്താവളത്തില്‍ 50- വളണ്ടിയർമാരെയും സജ്ജമാക്കിയിട്ടുണ്ട്. യാത്രാ ചിലവിനുള്ള പണവും ഭക്ഷണവുമടക്കം തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.
