Asianet News MalayalamAsianet News Malayalam

യുഎഇക്ക് അഭിമാന നിമിഷം; ഖലീഫാസാറ്റ് വിക്ഷേപണത്തിന് തയ്യാറായി

മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തെ സാങ്കേതിക വിദഗ്ദര്‍ ചേര്‍ന്നുണ്ടാക്കിയ ആദ്യ കൃത്രിമ ഉപഗ്രഹമെന്ന നിലയില്‍ ഇത് അഭിമാന നിമിഷമാണെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. 

First UAE made satellite to be launched on October 29
Author
Mohammed Bin Rashid Space Centre - Dubai - United Arab Emirates, First Published Aug 29, 2018, 10:21 PM IST

ദുബായ്: യുഎഇ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറാവുന്നു. ഖലീഫാസാറ്റ് എന്ന് പേരിട്ടിരിക്കുന്ന ഉപദ്രഹം  ഒക്ടോബര്‍ 29ന് ജപ്പാനില്‍ നിന്ന് വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. രാജ്യത്തെ സാങ്കേതിക വിദഗ്ദര്‍ ചേര്‍ന്നുണ്ടാക്കിയ ആദ്യ കൃത്രിമ ഉപഗ്രഹമെന്ന നിലയില്‍ ഇത് അഭിമാന നിമിഷമാണെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. 
 
Follow Us:
Download App:
  • android
  • ios