ഏപ്രില്‍ 23നാണ് റുവിയിലെ ജ്വല്ലറിയിലെ മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്.
മസ്‍കത്ത്: ഒമാനിലെ റുവിയില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ജ്വല്ലറി മോഷണത്തിന് പിന്നില്‍ അഞ്ച് പ്രവാസികളുടെ സംഘമാണെന്ന് കണ്ടെത്തി. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്‍തെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. കേസില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
ഏപ്രില്‍ 23നാണ് റുവിയിലെ ജ്വല്ലറിയിലെ മോഷണം നടന്നത്. തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ അഞ്ചംഗ സംഘമാണെന്ന് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം രാജ്യത്തിന് പുറത്തേക്ക് കടത്താനായിരുന്നു ഇവരുടെ പദ്ധതിയെങ്കിലും അതിനു മുമ്പ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍ത് തൊണ്ടിമുതല്‍ മുഴുവനായി കണ്ടെടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Read also: മദ്യവും ലഹരി വസ്‍തുക്കളുമായി ആറ് പ്രവാസികള്‍ അറസ്റ്റിലായി
