ബുധനാഴ്‍ച (2022 ഫെബ്രുവരി 23) രാത്രി 11 മണി മുതല്‍ വ്യാഴാഴ്‍ച (ഫെബ്രുവരി 24) രാവിലെ 9.30 വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അബുദാബി: യുഎഇയുടെ (UAE) വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് (Fog) രൂപപ്പെടുന്നതിനാല്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വാഹനം ഓടിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) അറിയിച്ചു. രാജ്യത്തിന്റെ ഉള്‍ പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ദൂരക്കാഴ്‍ച (horizontal visibility) കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ബുധനാഴ്‍ച (2022 ഫെബ്രുവരി 23) രാത്രി 11 മണി മുതല്‍ വ്യാഴാഴ്‍ച (ഫെബ്രുവരി 24) രാവിലെ 9.30 വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടത്.
അബുദാബി - ദുബൈ റോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണം. മഞ്ഞുള്ള സമയങ്ങളില്‍ പാലിക്കേണ്ട ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ലഭിക്കും. ഹെവി വാഹനങ്ങള്‍, ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയവയുടെ ഉടമകളും ഗതാഗത നിയമങ്ങളും വേഗ പരിധിയും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പ്രത്യേകമായി ഓര്‍മിപ്പിച്ചു.
യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍
ഷാര്‍ജ: യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു (Fire broke out in School bus). ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു (Al Taawun area, Sharjah) സംഭവം. ബസിലെ ഡ്രൈവറും സൂപ്പര്‍വൈസറും (Bus driver and supervisor) ചേര്‍ന്ന് കുട്ടികളെ എല്ലാവരെയും സുരക്ഷിതരായി പുറത്തിറക്കി (Safely evacuated). സിവില്‍ ഡിഫന്‍സ് (Civil Defence) അധികൃതര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ബസിലുണ്ടായിരുന്ന കുട്ടികളില്‍ ആര്‍ക്കും പരിക്കുകളോ പുകശ്വസിച്ചതിന്റെ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥിരീകരിച്ചു. ബസ്‍ ഡ്രൈവറുടെയും ബസിലുണ്ടായിരുന്ന സൂപ്പര്‍വൈസറുടെയും സമയോചിത ഇടപെടലാണ് പരിക്കുകളില്ലാതെ കുട്ടികളെ പുറത്തിറക്കുന്നതില്‍ നിര്‍ണായകമായത്. ഉച്ചയ്‍ക്ക് ശേഷം 2.52നാണ് തീപിടുത്തം സംബന്ധിച്ച് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഓപ്പേറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്.
ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി. 14 മിനിറ്റു കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സ്‍കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ബസുകളിലെ സൂപ്പര്‍വൈസര്‍മാര്‍ക്കും സിവില്‍ ഡിഫന്‍സ് നല്‍കിയ ബോധവത്കരണവും പരിശീലനവും യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്താനും ഒരു പരിക്കുമില്ലാതെ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അവര്‍ക്ക് സഹായകമായെന്നും അധികൃതര്‍ അറിയിച്ചു.
