വിദേശികളായ അധ്യാപകരെ കൊണ്ടുവരാനായി വിസ അനുവദിക്കുന്നത് നിർത്തിവെക്കണമെന്ന് ശുറാ കൗൺസിലിലെ യുവജന-കുടുംബ കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സർക്കാർ - സ്വകാര്യ സർവ്വകലാശാലകളിലേക്കും സ്കൂളുകളിലേക്കും വിദേശ അധ്യാപകരെ കൊണ്ടുവരാനായി വിസ അനുവദിക്കുന്നത് നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം
റിയാദ്: സൗദിയിലേക്കുള്ള വിദേശ അധ്യാപകരുടെ റിക്രൂട്ട് മെന്റ് നിർത്തിവയ്ക്കണമെന്ന് ശൂറാ കൗൺസിലിൽ നിർദ്ദേശം. സർവ്വകലാശാലകളിലേക്കും സ്കൂളുകളിലേക്കും ഇനി വിസ അനുവദിക്കരുതെന്നാണ് നിർദ്ദേശം.
വിദേശികളായ അധ്യാപകരെ കൊണ്ടുവരാനായി വിസ അനുവദിക്കുന്നത് നിർത്തിവെക്കണമെന്ന് ശുറാ കൗൺസിലിലെ യുവജന-കുടുംബ കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സർക്കാർ - സ്വകാര്യ സർവ്വകലാശാലകളിലേക്കും സ്കൂളുകളിലേക്കും വിദേശ അധ്യാപകരെ കൊണ്ടുവരാനായി വിസ അനുവദിക്കുന്നത് നിർത്തിവെയ്ക്കണമെന്നാണ് ആവശ്യം.
ഉന്നത ബിരുദം നേടിയ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിദേശ അധ്യാപകർക്കായി വിസ അനുവദിക്കുന്നത് തൊഴിൽ - സാമൂഹ്യ വികസന മന്ത്രാലയം നിർത്തിവെക്കണമെന്നാണ് ശുപാർശ. സ്വദേശികളുടെ വിദ്യാഭ്യാസത്തിനു അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ തൊഴിൽ മന്ത്രാലയം ശ്രമിക്കണം.
സമ്പദ് വ്യവസ്ഥക്ക് ഏറെ പ്രാധാന്യമുള്ള മേഘലകളിലും വിദേശികളുടെ ആധിപത്യമുള്ള തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണത്തിനു ഊന്നൽ നൽകിയാൽ മാത്രമേ പ്രാദേശിക തൊഴിൽ വിപണി കൂടുതൽ ആകർഷകമാകുകയുള്ളുവെന്നു ശൂറാ കൗൺസിൽ അഭിപ്രായപ്പെട്ടു.
