റിയാദ്: ജിദ്ദയിലെ മുന്‍ പ്രവാസി പ്രവര്‍ത്തകന്‍ നാട്ടില്‍ മരിച്ചു. മൈത്രി ജിദ്ദ എന്ന സംഘടനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദ് അഷ്റഫ് ആണ് മരിച്ചത്. മൈത്രിയുടെ വിവിധ  ഭരവാഹിത്വങ്ങളും വഹിച്ചിരുന്നു.

ജിദ്ദയിലെ ബിന്‍ലാദിന്‍ കമ്പനിയില്‍ എസ്.എ.എസ് ഓട്ടോമേഷന്‍ ഡിവിഷനില്‍ കൊമേര്‍ഷ്യല്‍ മാനേജറായിരുന്നു. ഭാര്യ: ഷെമി, മക്കള്‍: ഫഹീം അഷ്റഫ്, ഹിബ അഷ്റഫ്, ഫിദ അഷ്റഫ്, മരുമകന്‍: മര്‍വാന്‍. മുഹമ്മദ് അഷ്റഫിന്റെ നിര്യാണത്തില്‍ മൈത്രി അംഗങ്ങളും സുഹൃത്തുക്കളും അനുശോചിച്ചു.