കുവൈത്ത് സിറ്റി: ചികിത്സയില്‍ വീഴ്ച വരുത്തിയെന്ന പരാതിയെ തുടര്‍ന്ന് കുവൈത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം. ശ്വാസതടസത്തിന് ചികിത്സ തേടിയെത്തിയ തന്റെ മകള്‍ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി സ്വദേശി വനിതയാണ് ജാബിര്‍ അല്‍ അലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ക്കെതിരെ ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചത്.

ചില ഭക്ഷണം കഴിച്ചതിന് ശേഷം ശ്വാസതടസം അനുഭവപ്പെട്ടതായി കാണിച്ച് തുടര്‍ച്ചയായ നാല് ദിവസം കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശരിയായ വിധത്തില്‍ രോഗനിര്‍ണയം നടത്തുകയോ വിശദമായ ടെസ്റ്റുകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി.