35 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, അഞ്ച് കിലോഗ്രാം മോര്‍ഫിന്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

മസ്‌കറ്റ്: മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയ നാല് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും 30 കിലോഗ്രാമിലേറെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലഹരിവിരുദ്ധ സേനയുടെ സഹകരണത്തോടെ തെക്കല്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് മയക്കമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസികളെ പിടികൂടിയത്. 35 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, അഞ്ച് കിലോഗ്രാം മോര്‍ഫിന്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.