പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത നിലയില്‍ വിദഗ്ധമായാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചുവെച്ചത്.
ദില്ലി: ദുബൈയില്‍ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിന്റെ ടോയ്‍ലറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി. നാല് സ്വര്‍ണ ബാറുകളാണ് വിമാനത്തിലെ ടോയ്‍ലറ്റിനുള്ളിലുള്ള സിങ്കിന്റെ അടിയില്‍ നിന്ന് കണ്ടെടുത്തത്. ദുബൈയില്‍ നിന്നെത്തിയ വിമാനം ഒരു ആഭ്യന്തര ട്രിപ്പ് കൂടി കഴിഞ്ഞ് തിരിച്ച് ദില്ലിയിലെത്തിയപ്പോഴാണ് കസ്റ്റംസ് തെരച്ചില്‍ നടത്തിയത്.
ദില്ലി കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത നിലയില്‍ വിദഗ്ധമായാണ് സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചുവെച്ചത്. ടോയ്‍ലറ്റിലെ സിങ്കിന് അടിയില്‍ നിന്ന് സ്വര്‍ണം പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദില്ലി കസ്റ്റംസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
