Asianet News MalayalamAsianet News Malayalam

സൗദിയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു; സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

പൊതു സംസ്‍കാരത്തിന് നിരക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായതെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Four including a woman arrested in Saudi Arabia for sharing an immoral video clip through social media
Author
First Published Jan 9, 2023, 10:58 PM IST

റിയാദ്: സൗദി അറേബ്യയില്‍ അശ്ലീല വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച നാല് പേര്‍ അറസ്റ്റിലായി. റിയാദ് പൊലീസാണ് നടപടിയെടുത്തത്. ഒരു പ്രവാസി യുവതിയും നൈജീരിയക്കാരനായ യുവാവും രണ്ട് സൗദി പൗരന്മാരുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.

പൊതു സംസ്‍കാരത്തിന് നിരക്കാത്ത തരത്തിലുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതാണ് നടപടിക്ക് കാരണമായതെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്‍ത ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണിപ്പോള്‍.

Read also: യുഎഇയില്‍ ജോലി ചെയ്‍ത കമ്പനിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ യുവാവ് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന് സൗദി കസ്റ്റംസ്

റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 

ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും.

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാർക്ക് ആവശ്യമായ ഷോപ്പിങ്ങിന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ അനുയോജ്യമാക്കാനും വിപുലപ്പെടുത്താനും ഈ നിയമവ്യവസ്ഥ സഹായിക്കും.

Read also:  പ്രണയം നടിച്ച് ക്രിപ്റ്റോകറന്‍സി ഇടപാടിന് പ്രേരിപ്പിച്ച് വിദേശ സുന്ദരി; യുഎഇയിലെ പ്രവാസിക്ക് നഷ്ടമായത് വന്‍തുക

Follow Us:
Download App:
  • android
  • ios