ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി 12 മണി വരെയും പാര്‍ക്കിങിന് ഫീസ് നല്‍കണമെന്ന് ആര്‍ടിഎ അറിയിച്ചു.
ദുബൈ: ദുബൈയില്‍ റമദാനിലെ ഇഫ്താര്‍ സമയങ്ങളില്‍ സൗജന്യ വാഹന പാര്‍ക്കിങ് പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി എട്ട് വരെയായിരിക്കും സൗജന്യ പാര്‍ക്കിങ്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതല്‍ അര്‍ധരാത്രി 12 മണി വരെയും പാര്‍ക്കിങിന് ഫീസ് നല്‍കണമെന്ന് ആര്‍ടിഎ അറിയിച്ചു. എന്നാല്‍ ടി-കോമില്‍(പാര്‍ക്കിങ് കോഡ്-എഫ്)രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമെ പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതുള്ളൂ. എന്നാല്‍ മള്‍ട്ടി ലൈവല്‍ പാര്‍ക്കിങുകളില്‍ 24 മണിക്കൂറും ഫീസ് അടയ്ക്കണം.
