മേയ് ഏഴ് മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും. 

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍ ഏഴ് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഏപ്രില്‍ 30 മുതല്‍ മേയ് ആറ് വരെയാണ് സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുള്ളത്. 

ഈ ദിവസങ്ങളില്‍ ബഹുനില പാര്‍ക്കിങുകളില്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. മേയ് ഏഴ് മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും.

ക്ലൗഡ് സീഡിങ്; യുഎഇയില്‍ വ്യാഴാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മഴയ്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മഴയ്‍ക്ക് സാധ്യത. രാജ്യത്ത് നടന്നുവരുന്ന ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനമാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയിട്ടുള്ളത്.

യുഎഇയുടെ തെക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ മേഖലകളിലുമാണ് വ്യാഴാഴ്‍ച ഉച്ചയ്‍ക്ക് ശേഷം മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. പൊടിക്കാറ്റിനും സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലിലും പൊതുവെ ശാന്തമായിരിക്കുമെന്നും ചൊവ്വാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.