2021 സെപ്റ്റംബർ 1 മുതൽ 2022 മാർച്ച് 31 വരെ ഫ്ലൈ ദുബൈയിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് എക്സ്പോയിൽ പങ്കെടുക്കാനുള്ള സൗജന്യ പാസ് നൽകുകയെന്ന് ഫ്ലൈ ദുബൈ വെബ്സൈറ്റിൽ വ്യക്തമാക്കി. 

ദുബൈ: ഫ്ലൈ ദുബൈ യാത്രക്കാർക്ക് 
ദുബൈയിൽ നടക്കുന്ന എക്സ്പോ 2020യിൽ പങ്കെടുക്കാൻ ഒരു ദിവസത്തെ സൗജന്യ ടിക്കറ്റ് നൽകുമെന്ന് വിമാന കമ്പനി അറിയിച്ചു. 2021 സെപ്റ്റംബർ 1 മുതൽ 2022 മാർച്ച് 31 വരെ ഫ്ലൈ ദുബൈയിൽ ടിക്കറ്റ് ബുക്ക്‌ ചെയ്ത് യാത്ര ചെയ്യുന്നവർക്കാണ് എക്സ്പോയിൽ പങ്കെടുക്കാനുള്ള സൗജന്യ പാസ് നൽകുകയെന്ന് ഫ്ലൈ ദുബൈ വെബ്സൈറ്റിൽ വ്യക്തമാക്കി.

 ആറു മാസത്തെ എക്സ്പോയിൽ ഏത് ദിവസം വേണമെങ്കിലും ഈ ടിക്കറ്റ് ഉപയോഗിച്ച് സന്ദർശിക്കാം. 

ഒക്ടോബർ ഒന്നിനാണ് എക്സ്പോ 2020 ആരംഭിക്കുക. ആറു മാസത്തിനിടെ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്‌, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണ് 2022 മാർച്ച് 31 വരെ ദുബൈയിൽ നടക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona