മസ്കത്ത്: ഒമാനില്‍ നവംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഒക്ടോബറിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നവംബറില്‍ നേരിയ വിലക്കുറവുണ്ട്. എം-95 ലിറ്ററിന് 216  ഒമാനി ബൈസയും എം-91ന് 203  ബൈസയും ഡീസലിന് 240 ബൈസയുമാണ് നവംബര്‍ മാസത്തില്‍ നല്‍കേണ്ടത്. ഒക്ടോബറില്‍ യഥാക്രമം 217 ബൈസയും 207 ബൈസയും ഡീസലിന് 245   ബൈസയുമായിരുന്നു വില.

2016 ജനുവരി 15ന്  ഒമാന്‍ സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുന്‍പുവരെ സൂപ്പര്‍ പെട്രോളിന് 120 ബൈസയും റെഗുലര്‍ പെട്രോളിന് 114 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു ലിറ്ററിന് വില. പെട്രോള്‍ വിലയില്‍ ഏകദേശം 80 ശതമാനവും ഡീസല്‍  വിലയില്‍ 64 ശതമാനവും വര്‍ദ്ധനവാണ് ഇക്കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ വിപണിയിലുണ്ടായിരിക്കുന്നത്.