ഫുജൈറയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു വീട്ടുജോലിക്കാരി. ഫോണിലൂടെയാണ് കാമുകനുമായി ബന്ധം തുടങ്ങിയതെന്നും പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുന്ന സമയത്ത് വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കേസ് രേഖകളിലുള്ളത്.
ഫുജൈറ: വീട്ടിലുള്ളവര്‍ പുറത്തുപോയ സമയത്ത് കാമുകനെ വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ വീട്ടുജോലിക്കാരിയും കാമുകനും അറസ്റ്റില്‍. യുഎഇയിലെ ഫുജൈറയിലാണ് സംഭവം. പിടിയിലായ ഇരുവരും ഏഷ്യന്‍ പൗരന്മാരാണ്.
ഫുജൈറയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു വീട്ടുജോലിക്കാരി. ഫോണിലൂടെയാണ് കാമുകനുമായി ബന്ധം തുടങ്ങിയതെന്നും പിന്നീട് വീട്ടുടമസ്ഥനും കുടുംബവും പുറത്തുപോകുന്ന സമയത്ത് വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് കേസ് രേഖകളിലുള്ളത്. കുടുംബം പുറത്തുപോകുന്ന സമയം ജോലിക്കാരി കാമുകനെ നേരത്തെ അറിയിച്ചു. എല്ലാവരും പോയ ഉടന്‍ ഇയാള്‍ സ്ഥലത്തെത്തുകയും ചെയ്തു.
എന്നാല്‍ വീട്ടുടമസ്ഥനും ഭാര്യയും അപ്രതീക്ഷിതമായി നേരത്തെ തിരികെയെത്തി. വീട് വൃത്തിയാക്കാത്തതില്‍ അരിശം പൂണ്ട്, വീടുമസ്ഥന്റെ ഭാര്യ ജോലിക്കാരിയെ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് മുറിയില്‍ പോയി പരിശോധിച്ചപ്പോള്‍ അപരിചിതനായ ഒരു പുരുഷനെ ഒപ്പം കണ്ടതോടെ അവര്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. ഭര്‍ത്താവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഫുജൈറ പൊലീസ് വീട്ടിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. വിവാഹേതര ലൈംഗിക ബന്ധം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ കുറ്റം നിഷേധിച്ചു. തങ്ങള്‍ ബന്ധുക്കളാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കോടതിയില്‍ പറഞ്ഞു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.
