മസ്‍കത്ത്: ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇബ്രിയിലെ ഒരു റസ്റ്റോറന്റിലായിരുന്നു അപകടമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. സംഭവസ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തില്‍ റസ്റ്റോറന്റ് പൂര്‍ണമായി തകര്‍ന്നു. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാനദണ്ഡങ്ങളെല്ലാ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.