Asianet News MalayalamAsianet News Malayalam

പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുത്; മുന്നറിയിപ്പ് ആവര്‍ത്തിച്ച് റോയല്‍ ഒമാന്‍ പൊലീസ്, ലംഘിച്ചാല്‍ നടപടി

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം.

gatherings on public places are not permitted in oman
Author
Muscat, First Published Jul 13, 2020, 9:46 AM IST

മസ്‌കറ്റ്: പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്ന കര്‍ശന മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. റോഡുകള്‍, താമസ മേഖലകള്‍, വാദികള്‍, കടകള്‍, തീരങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും ആളുകള്‍ ഒത്തുചേരരുത്.

ആളുകള്‍ കൂട്ടംകൂടുന്നത് കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മ്മപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്ക് സുപ്രീം കമ്മറ്റി തീരുമാനം അനുസരിച്ചുള്ള പിഴ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടില്ല, ബന്ധുക്കളെയും സുഹൃത്തുക്കളെയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. ഇത്തം നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആര്‍ഒപി വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

കര്‍ശന നിരീക്ഷണം; അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ
 

Follow Us:
Download App:
  • android
  • ios