നീന്തല്‍ കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

മസ്കറ്റ്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നീന്തല്‍ കുളത്തില്‍ വീണ് പെണ്‍കുട്ടി മുങ്ങിമരിച്ചു. സുവൈഖ് വിലായത്തിലെ അല്‍ ശുബൈഖി പ്രദേശത്ത് വ്യാഴാഴ്ചയാണ് അപകടം നടന്നത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. നീന്തല്‍ കുളങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചു.

(ചിത്രത്തിന് കടപ്പാട്: Oman network@OMN_4)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaനീന്തല്‍