Asianet News MalayalamAsianet News Malayalam

പത്താംനിലയില്‍ നിന്നും വീണ ആ ഒന്നരവയസുകാരി! അവളിപ്പോള്‍ ഇങ്ങനെ...

റാസല്‍ഖൈമയിലെ അപ്പാര്‍ട്ട്മെന്‍റിലെ പത്താം നിലയില്‍ നിന്നും ഫെബ്രുവരി 17 നാണ് ലീന്‍ വീണത്.

Girl who fell from tenth floor fully recovered
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published May 29, 2019, 12:39 PM IST

റാസല്‍ഖൈമ: പത്താംനിലയില്‍ നിന്നും വീണ് ഗുരുതര പരിക്കുകളേറ്റ കുഞ്ഞുമാലാഖ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒന്നര വയസുകാരി കുഞ്ഞ് ലീനിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്നവ‍ര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് തവാം ആശുപത്രിയില്‍ നിന്നും വരുന്നത്.  മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ കുഞ്ഞ് ലീന്‍ സന്തോഷത്തോടെ ഓടിച്ചാടി  നടക്കുന്ന വീഡിയോ ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Girl who fell from tenth floor fully recovered

റാസല്‍ഖൈമയിലെ അപ്പാര്‍ട്ട്മെന്‍റിലെ പത്താം നിലയില്‍ നിന്നും ഫെബ്രുവരി 17 നാണ് ലീന്‍ വീണത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച  എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സന്തോഷം പങ്കുവെച്ചരിക്കുകയാണ് ലീനിന്‍റെ പിതാവ് മുഹമ്മദ്. അപകടത്തെ തരണം ചെയ്ത് തന്‍റെ മകളുടെ പുനര്‍ജന്മമാണിത്. മകള്‍ സുഖം പ്രാപിച്ച് വരുന്നു. ദുരിതകാലത്ത് കൂടെ നിന്ന എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും മുഹമ്മദ് പറഞ്ഞു.

Girl who fell from tenth floor fully recovered

കുട്ടിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയതായും, കോമയെ അതിജീവിച്ച ലീന്‍ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും തവാം ആശുപത്രി പീഡിയാട്രിക് ഐസിയു ഹെഡ് ഡോക്ടര്‍ നദാല്‍ അല്‍ ഹഷൈക പറഞ്ഞു. ഫെബ്രുവരി 17ന് രാത്രി അമ്മയുടെ കണ്ണ് തെറ്റിയ സമയത്ത് ലീന്‍ ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു.  ജനലിന് സമീപം ഇട്ടിരുന്ന സോഫയില്‍ ഇരുന്ന് കളിക്കുകയായിരുന്നു കുഞ്ഞ്. 

Girl who fell from tenth floor fully recovered

ഈ സമയം ആറ് വയസുള്ള സഹോദരന് അടുത്തദിവസം സ്കൂളില്‍ കൊണ്ടുപോകാനുള്ള ബാഗ് ശരിയാക്കുന്ന തിരക്കിലായിരുന്നു അമ്മ. സോഫയില്‍ പിടിച്ചുകയറി ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ തുടങ്ങുന്ന കുഞ്ഞിനെകണ്ട് അമ്മ ഓടിയെത്തിയെങ്കിലും പിടിക്കാന്‍ കഴിയുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ പിന്‍ ഗ്ലാസിലേക്കാണ് കുട്ടി വീണത്.
 

Instagram post by منذر المزكي الشامسي * May 27, 2019 at 3:58pm UTC

7,620 Likes, 827 Comments - منذر المزكي الشامسي (@m_almuzaki) on Instagram

Follow Us:
Download App:
  • android
  • ios