ഉടനെയൊന്നും വില കൂടാനുള്ള ലക്ഷണം കാണുന്നില്ലെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
ദുബായ്: യുഎഇയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു. രാജ്യാന്തര വിപണികളില്‍ ഡോളര്‍ ഒരു വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തിയതിന് പിന്നാലെ ദുബായില്‍ സ്വര്‍ണ്ണവിലയും ഇടിഞ്ഞു. ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം.
ദുബായില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് 148 ദിര്‍ഹമാണ് വില. 22 ക്യാരറ്റ് സ്വര്‍ണ്ണം 139 ദിര്‍ഹമിന് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ 0.3 ശതമാനം ഇടിവാണുണ്ടായത്. ഒരു ട്രോയ് ഔണ്‍സിന് 1218.72 ഡോളറാണ് രാജ്യാന്തര വിപണിയിലെ വില. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1218.30 ഡോളറായിരുന്നു വില. ഉടനെയൊന്നും വില കൂടാനുള്ള ലക്ഷണം കാണുന്നില്ലെന്നാണ് വിദഗ്ദരുടെ നിരീക്ഷണം.
