പരീക്ഷയില്‍ പരാജയപ്പെട്ടതോടെ ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന് പ്രചാരണം; പ്രതികരണവുമായി അധികൃതര്‍
ഔദ്യോഗിക വിഭാഗങ്ങളുടെ അന്വേഷണത്തില്‍ ഈ പേരുള്ള വിദ്യാര്‍ത്ഥിനി രാജ്യത്ത് മരിച്ചതായും വിവരങ്ങളില്ല. യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാത്ത ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ച തെറ്റായ വിവരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അബുദാബി: പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൃദയാഘാതം മൂലം വിദ്യാര്‍ത്ഥിനി മരിച്ചെന്ന പ്രചാരണം നിഷേധിച്ച് എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎസ്ഇ). പരീക്ഷയില്‍ പരാജയപ്പെട്ടതോടെ വീണ്ടും പഴയ ക്ലാസില്‍ ഇരിക്കേണ്ടി വരുമെന്ന വിഷമത്തില്‍ ഹൃദയാഘാതമുണ്ടായെന്നായിരുന്നു പ്രചാരണം.
ഇത്തരത്തില്‍ ഒരു വിദ്യാര്‍ത്ഥിനി മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥിനിയുടെ പേര് യുഎഇയിലുടനീളമുള്ള ഇഎസ്ഇയുടെ അഫിലിയേറ്റഡ് സ്‌കൂളുകളുടെ രേഖകളില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഔദ്യോഗിക വിഭാഗങ്ങളുടെ അന്വേഷണത്തില്‍ ഈ പേരുള്ള വിദ്യാര്‍ത്ഥിനി രാജ്യത്ത് മരിച്ചതായും വിവരങ്ങളില്ല. യാതൊരു വസ്തുതാപരമായ അടിസ്ഥാനവുമില്ലാത്ത ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ച തെറ്റായ വിവരമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കിവംദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണ്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ ആശ്രയിക്കാവൂ എന്നും പ്രചരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഇഎസ്ഇ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Read Also - പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി
മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലില്‍ വന്‍തുക നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍
ദോഹ: മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡില്‍ (ആര്‍ആര്‍വിഎല്‍) വന്‍തുക നിക്ഷേപിക്കാനൊരുങ്ങി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി. ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ (8,278 കോടി രൂപ) നിക്ഷേപമാണ് നടത്തുക.
ഈ നിക്ഷേപം റിലയൻസ് റീട്ടെയിലിന്റെ പ്രീമണി ഓഹരി മൂല്യം 8.278 ലക്ഷം കോടിയാക്കി. നിക്ഷേപത്തിലൂടെ റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ 0.99 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കും. ഇത് റിലയൻസിന് ഏകദേശം 100 ബില്യൺ ഡോളറിന്റെ മൂല്യം നൽകിയേക്കും. വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020ല്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നടത്തിയ ഫണ്ട് സമാഹരണം ആകെ 47,265 കോടി രൂപയായിരുന്നു. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ നിക്ഷേപകരായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയെ സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...