രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്.
റിയാദ്: രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് സൗദി അറേബ്യ. ലഹരി, മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നിയമനങ്ങൾ. രാജ്യത്തെ ഹൈവേകളിലും സംശയകരമായ പ്രദേശങ്ങളിലും ചെക് പോയിൻറുകളും വർധിപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. പ്രിൻസസ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അക്കാദമിയില്‍നിന്നും പരിശീലനം പൂർത്തിയാക്കിവരാണ് പുതിയ അംഗങ്ങൾ.
ഉദ്യോഗാർഥികളുടെ ഗ്രാജുവേഷന് പ്രോഗ്രാം ഡ്രഗ് കണ്ട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽഖർനി നിർവഹിച്ചു. ഉദ്യോഗാർഥികൾക്ക് മേജർ ആശംസകൾ നേർന്നു സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാവിഭാഗം പ്രവർത്തിച്ചു വരുന്നത്. രാജ്യത്ത് നിന്നും ലഹരി ഉൽപന്നങ്ങൾ നിർമാർജനം ചെയ്യുന്നതിനാവശ്യമായ നൂതന സാങ്കേതിക വിദ്യയോട് കൂടിയ പരിശീലനമാണ് ഉദ്യോഗാർഥികൾ പൂർത്തിയാക്കിയത്.
എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; സൗദി അറേബ്യയിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍
റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.
അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും.
വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്. 2021നേക്കാള്‍ 93 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
