അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല‍കിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനൊപ്പം കടല്‍ പ്രക്ഷുബ്ധമാവുകയും ചെയ്യും.

അബുദാബി: ചൊവ്വാഴ്ച രാത്രിയും യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു. 

View post on Instagram

അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ഇന്ന് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല‍കിയിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ കാറ്റടിക്കുന്നതിനൊപ്പം കടല്‍ പ്രക്ഷുബ്ധമാവുകയും ചെയ്യും. ആറ് മുതല്‍ പരമാവധി 10 അടി വരെ ഉയരത്തില്‍ തിരടയിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

Scroll to load tweet…

ശക്തമായ കാറ്റ് തുറസായ മറ്റ് പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും വഴിയൊരുക്കും. സോഷ്യല്‍ മീഡിയ വഴി തങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവരോട് യുഎഇ പൊലീസ് അഭ്യര്‍ത്ഥിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങളും പ്രതികൂല കാലാവസ്ഥ നേരിടുന്നതിനുള്ള നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ പൊലീസ് നല്‍കും. അത്യാവശ്യ സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി റെസ്‍പോണ്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു.

Scroll to load tweet…