ഒമാനില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം ഈ മാസം എട്ടിന് പുറപ്പെടും. 14,000 പേര്‍ക്കാണ് ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നതെന്നു ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. 

ഒമാന്‍: ഒമാനില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം ഈ മാസം എട്ടിന് പുറപ്പെടും. 14,000 പേര്‍ക്കാണ് ഇത്തവണ ഒമാനില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നതെന്നു ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. 13,450 ഒമാൻ സ്വദേശികൾക്കും, രാജ്യത്തു സ്ഥിര താമസക്കാരായ അറബ് വംശജരിൽ നിന്ന് 275 പേര്‍ക്കും , മറ്റു ഇതര രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളില്‍ നിന്ന് 275 പേർക്കുമാണ് ഒമാനിൽ നിന്നും ഹജ്ജിനു അവസരം ലഭിച്ചിരിക്കുന്നത്.

സ്വദേശികളായ ഹാജിമാര്‍ക്കുള്ള യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായി മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഒമാന്റെ ഹജ്ജ് ക്വാട്ട 14,000 ആയി പുനഃസ്ഥാപിച്ചത്.
വിശുദ്ധ ഹറമില്‍ നടന്ന വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി ക്വാട്ടയില്‍ 20 ശതമാനം കുറവ് മുൻപ് വരുത്തിയിരുന്നു. ഹജ്ജ് ക്വാട്ട പുനഃസ്ഥാപിച്ചെങ്കിലും വിദേശികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചിട്ടില്ല.