പൊതുനിരത്തില്‍ ച്യൂയിങ്ഗം തുപ്പുന്നവര്‍ നിയമപ്രകാരം 500 ദിര്‍ഹം പിഴയടയ്ക്കേണ്ടി വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ചായ പോലുള്ള പാനീയങ്ങള്‍ റോഡില്‍ ഒഴിച്ചാലും 500 ദിര്‍ഹം പിഴ ലഭിക്കും.

ദുബായ്: ച്യൂയിഗം ചവച്ച് റോഡില്‍ തുപ്പുന്നത് അടക്കമുള്ള കുറ്റങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. ഇത്തരം നിയമസംഘനങ്ങള്‍ക്ക് ശക്തമായ പിഴ ഈടാക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണത്തില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പൊതുനിരത്തില്‍ ച്യൂയിങ്ഗം തുപ്പുന്നവര്‍ നിയമപ്രകാരം 500 ദിര്‍ഹം പിഴയടയ്ക്കേണ്ടി വരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ചായ പോലുള്ള പാനീയങ്ങള്‍ റോഡില്‍ ഒഴിച്ചാലും 500 ദിര്‍ഹം പിഴ ലഭിക്കും. ജനങ്ങളില്‍ ശുചിത്വാവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ദുബായ് മെട്രോ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ബസുകളിലും ച്യുയിങ് ചവയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. പിടിക്കപ്പെട്ടാല്‍ പിഴയടയ്ക്കേണ്ടിവരും. പൊതു സ്ഥലത്ത് തുപ്പുന്നതും 1000 ദിര്‍ഹം പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദുബായില്‍.