Asianet News MalayalamAsianet News Malayalam

ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ഒരാൾ മരിച്ചു

 

ന്യൂന മർദ്ദം രൂപപെട്ടതിനാൽ ഒമാനിൽ പെയ്യുന്ന കനത്ത മഴ മൂലം , പ്രധാന നിരത്തുകളും തോടുകളും , ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട് ചെയ്യപെട്ടത്

Heavy rain continues in Oman one killed
Author
Oman - Dubai - United Arab Emirates, First Published May 20, 2019, 12:22 AM IST

മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയില്‍ ഒരാൾ മരിച്ചു. വാദിയിൽ ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

ന്യൂന മർദ്ദം രൂപപെട്ടതിനാൽ ഒമാനിൽ പെയ്യുന്ന കനത്ത മഴ മൂലം , പ്രധാന നിരത്തുകളും തോടുകളും , ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങൾ ആണ് വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട് ചെയ്യപെട്ടത്.

ദക്ഷിണ ശർഖിയയിലെ വാദി ബാനി കാലിദിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ട രണ്ടു ഒമാൻ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിൽ എത്തിയശേഷം ഒരാൾ മരണമടയുകയുണ്ടായി.

വാരാന്ത്യമായതിനാൽ വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബാനി ഖാലിദിൽ എത്തിയ ഹൈദരാബാദി സ്വദേശികളാണ് ഒഴുക്കിൽ അകപെട്ട ഇന്ത്യക്കാർ. ഇബ്ര " ഇബിൻ അൽ ഹൈതം " ഫർമസിയിൽ , ഫർമസിസ്റ് ആയി ജോലി ചെയ്തു വരുന്ന സർദാർ ഫസൽ അഹമ്മദ് പത്താൻ ന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കിൽപ്പെട്ടത്. ഫസൽ അഹമ്മദ് പത്താൻ മാത്രം ഒഴുക്കിൽ നിന്നും രക്ഷപെട്ടു.

ശക്തമായി ഒഴുകിയെത്തിയ വെള്ള പാച്ചിലിൽ അകപെട്ട 12 പേരടങ്ങുന്ന മറ്റൊരു സ്വദേശി കുടുംബത്തെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വിഭാഗം രക്ഷപെടുത്തി. 
കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

Follow Us:
Download App:
  • android
  • ios