ഷാര്‍ജ: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഷാര്‍ജയില്‍ കനത്ത മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ദാഇദിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മോശം കാലാവസ്ഥയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും വേഗത കുറച്ചും മുന്നിലുള്ള വാഹനവുമായി ആവശ്യമായ അകലം പാലിച്ചും വാഹനം ഓടിക്കണമെന്നും അധികൃതര്‍ അറിയിച്ചു. മഴയുടെ വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.