Asianet News MalayalamAsianet News Malayalam

യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ഖത്തര്‍: വാക്സിനെടുത്തവര്‍ക്കും ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

Hotel quarantine reintroduced for travellers from India to Qatar
Author
Doha, First Published Jul 30, 2021, 5:08 PM IST

ദോഹ: ഖത്തറില്‍ പുതിയ യാത്രാ നിബന്ധനകള്‍ ഓഗസ്റ്റ് രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലെത്തുന്ന, വാക്സിനെടുത്തവര്‍ക്ക് ഉള്‍പ്പെടെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബാധകമാവുന്ന പുതിയ നിബന്ധനകള്‍ ഇവയാണ്...
1. താമസ വിസയുള്ളവര്‍,  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്സിന്‍ ഖത്തറില്‍ നിന്ന് സ്വീകരിച്ചവരാണെങ്കിലോ അല്ലെങ്കില്‍ ഖത്തറില്‍ വെച്ച് നേരത്തെ കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. രണ്ടാം ദിവസം നടത്തുന്ന ആര്‍.ടി പി.സി.ആര്‍ പരിശോധന നെഗറ്റീവാണെങ്കില്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് വീട്ടില്‍ പോകാന്‍ അനുവദിക്കും.

2. താമസ വിസയുള്ളവര്‍ ഖത്തറിന് പുറത്തുനിന്നാണ് വാക്സിന്‍ സ്വീകരിച്ചതെങ്കിലോ, വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ ഖത്തറിന് പുറത്തുവെച്ച് കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആണെങ്കില്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

3. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) ഖത്തറിന് പുറത്തുനിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്തവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം.

4. സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) വാക്സിനെടുത്തിട്ടില്ലെങ്കില്‍ ഖത്തറില്‍ പ്രവേശനം അനുവദിക്കില്ല.

യാത്രയ്‍ക്ക് ഒരുങ്ങുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് പരിശോധിച്ച് ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ മനസിലാക്കിയിരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios