മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ കമ്പനി.  

ദുബായ്: ഡിസ്‌പോസബിള്‍ ഫുഡ് പാക്കേജിംഗ് ഉല്‍പന്നങ്ങളിലെ ലോകത്തിലെ മുന്‍നിര ഉല്പാദകരായ ഹോട്ട്പാക്ക് ഗ്‌ളോബലിന് വിഖ്യാതമായ ക്രിസ്റ്റല്‍എക്‌സ്പിഎസ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കമ്പനിയുടെ പ്‌ളേറ്റ് ക്വാളിറ്റിക്കും പ്രിന്റിംഗ് മികവിനുമാണ് ഈ ബഹുമതി. ആഗോള തലത്തില്‍ മാനദണ്ഡങ്ങളിലും പ്രക്രിയകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സുപ്രധാന സൂചകമായ ഈ സര്ട്ടിഫികറ്റ് നേടിയ മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക (എംഇഎ) മേഖലയിലെ ആദ്യ കമ്പനിയായിരിക്കുകയാണ് പാക്കേജിംഗിലെ പ്രധാന സ്ഥാപനമായ ഹോട്ട്പാക്കെന്ന് ബന്ധപ്പെട്ടവര്‍ പ്രസ്താവനയില്‍ പറഞ്ഞു. 

''ഈ സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ തൊപ്പിയിലെ ഒരു തൂവലായും ഗുണനിലവാരത്തിലുള്ള ഞങ്ങളുടെ ശ്രദ്ധയുടെ അംഗീകാരമായും കണക്കാക്കുന്നു. എസ്‌കോ എക്‌സ്പിഎസ് ക്രിസ്റ്റല്‍ സര്‍ട്ടിഫൈഡ് പാര്‍ട്ണര്‍ എന്ന നിലയില്‍ ഹോട്ട്പാക്കിന് ഇപ്പോള്‍ ഏറ്റവും മികച്ച പ്‌ളേറ്റ് ഗുണനിലവാരവും പ്രിന്റിംഗ് മികവും നല്‍കാന്‍ കഴിയുന്നു. ഈ നേട്ടം കൈവരിക്കുന്ന മേഖലയിലെ ആദ്യ കമ്പനിയാണ് ഞങ്ങളെന്നതില്‍ സന്തോഷമുണ്ട്'' -ഹോട്ട്പാക്ക് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. 

സാങ്കേതിക വിദ്യക്ക് നന്ദിയുണ്ടെന്നും ഒരേസമയം മികച്ച രീതിയില്‍ നിയന്ത്രിത മെയിന്‍, റിവേഴ്‌സ് യുവി എക്‌സ്‌പോഷര്‍ വഴി ഉയര്‍ന്ന സ്ഥിരതയുള്ള ഡിജിറ്റല്‍ ഫ്‌ളെക്‌സോ പ്‌ളേറ്റുകള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഉപഭോക്തൃ കേന്ദ്രീകൃത സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ നിക്ഷേപങ്ങള്എല്ലായ്‌പ്പോഴും നൂതന സാങ്കേതിക വിദ്യയില്ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ഉപഭോക്താക്കള്ക്ക് അവരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മികച്ച നിലവാരമുള്ള പ്രിന്റിംഗ് നല്‍കാന്‍് അത് തങ്ങളെ പ്രാപ്തരാക്കുന്നുവെന്നും ജബ്ബാര്‍ അവകാശപ്പെട്ടു.

മികച്ച സാങ്കേതിക സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്ന് ഗുണനിലവാരത്തിന്റെ ഉറപ്പും വിശ്വാസ്യതയും നല്‍കാനും ഹോട്ട്പാക്ക് ശ്രമിക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ച്, ക്ലയന്റുകള്‍ക്ക് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് സ്‌ക്രീനുകള്‍(135/160 എല്പിഐ) 250 എല്‍പിഐ വരെയുള്ള സമ്പൂര്‍ണ മേത്തരം ശ്രേണിയാക്കി നല്‍കാന്‍ കഴിയും. ഇത് സാധ്യമായ ഏറ്റവും മികച്ച പ്‌ളേറ്റ് ഗുണനിലവാരം ഏറ്റവും ഉയര്‍ന്ന സ്ഥിരതയും ആവര്‍ത്തന ക്ഷമതയും സമ്മാനിക്കുന്നതാണ്. 

എക്‌സ്പിഎസ് ക്രിസ്റ്റല്‍ പ്ലേറ്റ് മേക്കിംഗ് സര്‍ട്ടിഫിക്കേഷന്‍ പ്‌ളേറ്റ് നിര്‍മാണ പ്രക്രിയയിലും മികച്ച ഇന്‍ക്ലാസ് പ്രിന്‍റ് ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം എല്ലാ എക്‌സ്പിഎസ് ക്രിസ്റ്റല്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. കയറ്റുമതി വിപണിയില്‍ കമ്പനിക്ക് ഊന്നല്‍ നല്‍കാനും ഈ സര്‍ട്ടിഫിക്കേഷന്‍ സഹായകമാകും. നിലവില്‍ ലോകത്തെ 100 രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി ചെയ്യുന്നു. 4.0 വ്യവസായ നിലവാരത്തില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ്, അത്യാധുനിക ഫാക്ടറികളിലെ നിക്ഷേപം മൂലം ഹോട്ട്പാക്കിന് ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

പരിസ്ഥിതി സൗഹൃദ ക്രാഫ്റ്റ് ബോക്‌സുകള്‍, ട്രേകള്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍, ടേക് എവേ കണ്ടെയ്‌നറുകള്‍, അലൂമിനിയം ഫോയിലുകള്‍, ഫ്‌ളെക്‌സിബിള്‍ പാക്കേജിംഗ്, മടക്കാനാകുന്ന ആഡംബര കാര്‍ട്ടണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഹോട്ട്പാക്കിന്റെ ഡിസ്‌പോസബിള്‍ ഫുഡ് പാക്കേജിംഗ് സൊല്യൂഷനുകളുടെ പൂര്‍ണ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ ഹോട്ട്പാക്കിന്റെ അത്യാധുനിക പിഇടി എക്‌സ്ട്രൂഷന്‍പ്ലാന്‍റ് പുനരുപയോഗ ബേക്കറി കണ്ടെയ്‌നറുകള്‍, സാലഡ് പാത്രങ്ങള്‍, ജ്യൂസ് കപ്പുകള്‍ എന്നിവയും അതിലേറെയും നിര്‍മ്മിക്കുന്നു. 'സോഫ്റ്റ് എന്‍കൂള്‍' എന്ന ബ്രാന്‍ഡിന് കീഴിലുള്ള ഫേഷ്യല്‍ ടിഷ്യൂകള്‍, നാപ്കിനുകള്‍, കിച്ചണ്‍ റോളുകള്‍, ടോയ്‌ലറ്റ് റോളുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും ഹോട്ട്പാക്ക് വൈദഗ്ധ്യം നേടിയിട്ടുണ്ട്.