തകര്‍ന്ന് വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഹദ് മസാരിഹയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായത്.

റിയാദ്: സൗദി അറേബ്യയ്ക്ക്(Saudi Arabia) നേരെയുണ്ടായ ഹൂതി(Houthi) ഡ്രോണ്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം. ദക്ഷിണ സൗദിയിലെ ജിസാനിലുണ്ടായ ഹൂതി ഡ്രോണ്‍ ആക്രമണം സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തകര്‍ന്ന് വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഹദ് മസാരിഹയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്. ജനറല്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.