അല്‍ ഉദൈന്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം 29കാരിയായ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അല്‍ ഉദൈന്‍: യെമനില്‍ ഭര്‍ത്താവിനെ പിടികൂടാന്‍ വീട്ടിലെത്തിയ ഹൂതികള്‍ നാല് മക്കളുടെ മുമ്പില്‍ വെച്ച് ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇബ്ബ് പ്രവിശ്യയില്‍ യുവതിയുടെ ഭര്‍ത്താവിനെ പിടികൂടാനായി വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഭവമെന്ന് സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

അല്‍ ഉദൈന്‍ ഡിസ്ട്രിക്ടിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം 29കാരിയായ ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അല്‍ ഉദൈന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് തായിസ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌റ്‌സ് ആവശ്യപ്പെട്ടു.