Asianet News MalayalamAsianet News Malayalam

ദുബൈയില്‍ വന്‍ അഗ്നിബാധ; വാഹനത്തിന് തീപിടിച്ചു

വിവരം അറിഞ്ഞ് ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

Huge fire engulfed vehicle in dubai
Author
First Published Apr 1, 2024, 11:56 AM IST

ദുബൈ: ദുബൈയില്‍ വന്‍ തീപിടിത്തം. എമിറേറ്റ്‌സ് റോഡില്‍ (ദുബൈ ഇ611 )ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു. അറേബ്യന്‍ റാഞ്ചസ് ഭാഗത്ത് ഹംദാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്.

വിവരം അറിഞ്ഞ് ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വൈകുന്നേരം നാല് മണിയോടെ തീപിടിച്ച വാഹനം റോഡില്‍ നിന്ന് മാറ്റുകയും ഗതാഗതം സാധാരണ നിലയിലാകുകയും ചെയ്തു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Read Also - പെട്രോൾ വില കൂടി, ഡീസലിന് കുറഞ്ഞു; പുതിയ ഇന്ധനവില പ്രാബല്യത്തിലായി, വിലയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ

 ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഗൗനിക്കുന്നില്ല; വിമാനത്താവളങ്ങളിൽ നിന്ന് 418 ഡ്രൈവർമാരെ പിടികൂടി

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റിക്കൊണ്ടുപോയ അനധികൃത ടാക്സികൾക്കെതിരെ നടപടി കടപ്പിച്ച് പൊതുഗതാഗത അതോറിറ്റി. കഴിഞ്ഞ ദിവസങ്ങളിൽ 418 കാറുകളെയും അവയുടെ ഡ്രൈവർമാരെയും അതോറിറ്റി പിടികൂടി. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ നിരീക്ഷണ കാമ്പയിനിലൂടെയാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്. വിമാനത്താവളങ്ങളിൽനിന്ന് ഇങ്ങനെ അനധികൃത ടാക്സി സർവിസ് നടത്തിയവരാണ് കുടുങ്ങിയത്. 

കഴിഞ്ഞ ദിവസം ഈ നിയമലംഘനത്തിനെതിരായ നടപടി കടുപ്പിക്കുന്നതായി പൊതുഗതാഗത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. അനധികൃത ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ 5,000 റിയാൽ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ഉൾപ്പെടെയുള്ള ശിഷാനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

യാത്രക്കാർക്ക് സുഗമവും സുരക്ഷിതവും സുഖപ്രദവുമായ ഗതാഗതാനുഭവം പ്രദാനം ചെയ്യാനും വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് വ്യാജ ടാക്സികൾക്കെതിരെ ഗതാഗത അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ചുള്ള സമീപകാല നടപടിയാണെന്ന് അതോറിറ്റി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

Follow Us:
Download App:
  • android
  • ios