ഗ്ലാമറും താരപ്പകിട്ടും ഒന്നുചേരുന്നതാണ് ഐഐഎഫ്എ റോക്സ്. ബോളിവുഡിലെ വലിയ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറും നടി പരിനീതി ചോപ്രയും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുക. സംഗീതസംവിധായകനും - ഗായകനും - പെര്‍ഫോര്‍മറുമായ ദേവി ശ്രീ പ്രസാദ്  ഇത്തവണ  ഐഐഎഫ്എ റോക്സിന്‍റെ ഭാഗമാകും.

അബുദാബി: സംഗീതത്തിലെ പ്രമുഖര്‍ ഐഐഎഫ്എ റോക്സില്‍ ഒന്നിക്കുന്നു. മെയ് 20 ന് ഇത്തിഹാദ് അരീനയിലാണ് പരിപാടി നടക്കുക. ഐഐഎഫ്എ വീക്കെൻഡ് അബുദാബിയുടെ ഉദ്ഘാടന രാത്രിയിലാണ് ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിന്റെ 22-ാം പതിപ്പിനെ അടയാളപ്പെടുത്തുന്ന ആഘോഷ പരിപാടി അരങ്ങേറുക. 

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി (IIFA) റോക്ക്‌സ് സിനിമാ മികവ് പ്രദർശിപ്പിക്കുന്നതിന് ലോകത്തെ ഒന്നിപ്പിക്കാൻ എല്ലാ രീതിയിലും ഒരുങ്ങുകയാണ്. 2022 മെയ് 20, 21 തീയതികളിൽ അതിന്റെ ആഗോള ബ്രാൻഡ് സാന്നിധ്യം അബുദാബിയിലെ യാസ് ഐലൻഡിലേക്ക് എത്തിക്കുന്നു. അതിശയിപ്പിക്കുന്ന ഈ ആഘോഷത്തില്‍ 
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നു.

ഗ്ലാമറും താരപ്പകിട്ടും ഒന്നുചേരുന്നതാണ് ഐഐഎഫ്എ റോക്സ്. എല്ലാ വര്‍ഷവും കൂടുതല്‍ മികവുറ്റതാകുന്ന ആഗോള പരിപാടിയാണിത്. ബോളിവുഡിലെ വലിയ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറും നടി പരിനീതി ചോപ്രയും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുക. 

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അത്യാധുനിക ഇൻഡോർ വിനോദ വേദിയായ ഇത്തിഹാദ് അരീന, അബുദാബിയിലെ യാസ് ദ്വീപിലെ യാസ് ബേ വാട്ടർഫ്രണ്ടിന്റെ ഭാഗമാണ്. ഈ വർഷം ഐഐഎഫ്എ റോക്ക്‌സിലെ ഹെഡ്‌ലൈൻ ആക്‌റ്റുകൾ ഏറ്റവും മികച്ച ഇന്ത്യൻ സംഗീത വിനോദമാണ് ആസ്വാദകര്‍ക്ക് നല്‍കുക. പുഷ്പ- ദി റൈസിന്‍റെ സംഗീതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഗീതസംവിധായകനും - ഗായകനും - പെര്‍ഫോര്‍മറുമായ ദേവി ശ്രീ പ്രസാദ് ഇത്തവണ ഐഐഎഫ്എ റോക്സിന്‍റെ ഭാഗമാകും.

ഈ സിനിമ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായതിനൊപ്പം ചിത്രത്തിന്റെ സംഗീതവും ഇന്ത്യയിൽ ഒരു സൂപ്പർഹിറ്റായി മാറിയിരുന്നു. തനിഷ്ക് ബാഗ്ചിയുടെ പ്രകടനങ്ങളും ആസ്വാദകരെ കാത്തിരിക്കുന്നു. നേഹ കക്കാർ,
ധ്വനി ഭാനുശാലി എന്നിവരും ഈ വർഷം ഐഐഎഫ്എ റോക്‌സിൽ കലാപരിപാടികള്‍ അവതരിപ്പിക്കും. ഗുരു രൺധാവയും ഹണി സിങ്ങും തങ്ങളുടെ റിലീസ് ചെയ്യാനിരിക്കുന്ന "ഡിസൈനർ" എന്ന ഗാനം ഐഐഎഫ്എ റോക്സില്‍ അവതരിപ്പിക്കും. 

ഈ വർഷത്തെ ഐഐഎഫ്എ റോക്ക്‌സ് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ത്രില്ലിലാണ് ഞാന്‍. വെറുമൊരു പരിപാടിക്കും അപ്പുറത്താണ് ഐഐഎഫ്എ. സംഗീതത്തിലെ കഴിവുകള്‍ അവതരിപ്പിക്കപ്പെടുന്ന വേദിയും ഒരു ബ്രാന്‍ഡും കൂടിയാണ് ഐഐഎഫ്എ. കലയും സംസ്കാരവും ഫാഷന്‍ ഷോകളും ചേര്‍ന്ന് ഈ വാരാന്ത്യം വിസ്മയിപ്പിക്കുന്നതാക്കും ഐഐഎഫ്എ റോക്സ് ഹോസ്റ്റ് കരണ്‍ ജോഹര്‍ പറഞ്ഞു.

ഈ വര്‍ഷം ഐഐഎഫ്എ റോക്സില്‍ ഒരു അവതാരകയാകാന്‍ സാധിക്കുന്നതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് പരിനീതി ചോപ്ര പ്രതികരിച്ചു. കരണ്‍ ജോഹറിനോടൊപ്പം ഷോ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ട്. ഐഐഎഫ്എ എപ്പോഴും 
ആഗോള ആരാധകരെ ബോളിവുഡിലേക്ക് അടുപ്പിക്കുന്നു. ''ഐഐഎഫ്എയുടെ ഭാഗമാകുന്നത് എല്ലായ്‌പ്പോഴും സ്പെഷ്യല്‍ ആയിരുന്നു. 

എന്നാൽ ഇത്തവണ ഇത് അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്നത് കൊണ്ട് കൂടുതൽ സവിശേഷമാണ്. 
എല്ലാവരേയും കാണാന്‍ സാധിക്കുന്നതിന്‍റെ ആവേശത്തിലാണ് ഞാന്‍'- പരിനീതി പറഞ്ഞു. https://www.etihadarena.ae/en/ എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് വാങ്ങാം. 55 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. https://www.etihadarena.ae/en/box-office അല്ലെങ്കില്‍ www.yasisland.ae വഴിയും ടിക്കറ്റുകള്‍ വാങ്ങാന്‍ അവസരമുണ്ട്. ട്രാവല്‍ പാക്കേജ് വഴി യാസ് ഐലന്‍ഡ് സന്ദര്‍ശിക്കാന്‍ വേണ്ടി അറിയേണ്ടതെല്ലാം മനസ്സിലാക്കാനാകും. 110, 220, 330, 440, 550, 1000, 1350 ദിര്‍ഹം എന്നീ നിരക്കുകളിലാണ് ലഭ്യമാകുക. 

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, റിതേഷ് ഡേശ്മുഖ്, മനീഷ് പോള്‍ എന്നിവരാണ് ഐഐഎഫ്എ അവാര്‍ഡ്സ് അവതരിപ്പിക്കുക. രണ്‍വീര്‍ സിങ്, കാര്‍ത്തിക് ആര്യന്‍, സാറാ അലി ഖാന്‍, വരുണ്‍ ധവാന്‍, അനന്യ പാണ്ഡെ, ദിവ്യ ഖോസ്ല കുമാര്‍, നോറ ഫത്തേഹി എന്നിവരുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഉണ്ടാകും.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അത്യാധുനിക ഇൻഡോർ വിനോദ വേദിയായ ഇത്തിഹാദ് അരീനയിൽ യാസ് ഐലന്‍ഡിലെ യാസ് ബേ വാട്ടര്‍ഫ്രണ്ടിന്‍റെ ഭാഗമായാണ് പരിപാടി നടക്കുന്നത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പും (DCT) 'മിറാലു'മായി സഹകരിച്ചാണ് പരിപാടി നടക്കുക. അതിവേഗം വളരന്ന ന്യൂസ് ആന്‍ഡ് ഒപീനിയന്‍സ് പ്ലാറ്റ്ഫോമായ ലേസര്‍ ബുക്ക്സ് ന്യൂസാണ് താരപ്പൊലിമയാര്‍ന്ന ഐഐഎഫ്എ വീക്കെന്‍ഡ് അവതരിപ്പിക്കുന്നത്. ലേസര്‍ ബുക്ക്സ് ഐഐഎഫ് എ റോക്സ് കോ-പ്രസന്‍ററാകുന്നത് നെക്സയാണ്. അതേപോലെ തന്നെ നെക്സ അവതരിപ്പിക്കുന്ന ഐഐഎഫ്എ അവാര്‍ഡ്സിന്‍റെ കോ പ്രസന്‍റര്‍ ലേസര്‍ ബുക്ക് ന്യൂസാണ്.