ഉംറ നിര്‍വ്വഹിച്ചതിന് ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാളെ വൈകുന്നേരമാണ് ഇംറാൻ ഖാന്‍ അബുദാബിയിലെത്തുന്നത്.
ദുബായ്: നാളെ ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കാണാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ഇംറാന്‍ ഖാന്‍ എത്തും. സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നടത്തുന്ന സൗദി, യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ക്രിക്കറ്റ് മത്സരത്തിനെത്തുന്നത്.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ക്ഷണം സ്വീകരിച്ചാണ് ചൊവ്വാഴ്ച ഇംറാന്‍ ഖാന്‍ സൗദിയിലെത്തുന്നത്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും അടങ്ങുന്ന സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഉംറ നിര്‍വ്വഹിച്ചതിന് ശേഷം മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാളെ വൈകുന്നേരമാണ് ഇംറാൻ ഖാന്‍ അബുദാബിയിലെത്തുന്നത്.
